പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങി: ഖജനാവിന് നഷ്ടം 45 ലക്ഷം രൂപ; പ്രളയകാലത്തും സർക്കാരിന്റെ ധൂർത്ത്

പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങി: ഖജനാവിന് നഷ്ടം 45 ലക്ഷം രൂപ; പ്രളയകാലത്തും സർക്കാരിന്റെ ധൂർത്ത്

Spread the love

തിരുവനന്തപുരം: പ്രളയം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 45 ലക്ഷം രൂപ ചിലവഴിച്ച് വീണ്ടും പുതിയ കാര്‍ വാങ്ങി സംസ്ഥാന സര്‍ക്കാര്‍. പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന ഉത്തരവ് നിലനിൽക്കെ ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. മന്ത്രിമാര്‍ക്കും വിവിഐപിമാര്‍ക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.

ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ചമുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍ കൊണ്ട് വന്നു ആവശ്യം നേടിയെടുത്തു. ഒടുവില്‍ ഈ മാസം 20 ന് 44.91.000 രൂപ അനുവദിച്ചു.

എന്നാല്‍ പുതിയ കാര്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഇനി ഏതെങ്കിലും മന്ത്രി വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക്സര്‍ക്കാര്‍ അടിയന്തരമായി നല്‍കാമെന്നു പറഞ്ഞ സൗജന്യ റേഷന്‍ പത്തു ദിവസം കഴിഞ്ഞിട്ടും ഇതുവരെ നല്‍കിയിട്ടില്ല. പ്രളയബാധിതര്‍ക്ക് രണ്ടാഴ്ചത്തേയ്ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നായിരുന്നു മന്ത്രി സഭാ തീരുമാനം എന്നാല്‍ ഒരിടത്തും റേഷന്‍ വിതരണം ചെയ്യാന്‍ ഇതുവരെ തുടങ്ങിയില്ല. ജനങ്ങള്‍ അരി ചോദിച്ച് റേഷന്‍ കടകളിലെത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രതികരണം.