Spread the love

കോട്ടയം: ചങ്ങനാശേരിയില്‍ പുതിയ കോടതികള്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ചങ്ങനാശേരി കോര്‍ട്ട് സെന്‍റര്‍ യോഗം ആവശ്യപ്പെട്ടു.

video
play-sharp-fill

കോട്ടയം ജില്ലയില്‍ പുതുതായി അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന കുടുംബക്കോടതി ചങ്ങനാശേരിയില്‍ സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ക്രമാതീതമായി വര്‍ധിപ്പിച്ച കോടതിവ്യവഹാര ഫീസുകള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. കെ.സി. രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ. ആന്‍റണി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എസ്. അനില്‍കുമാര്‍, അഡ്വ. അനൂപ് വിജയന്‍, അഡ്വ. സാലിമ്മ തോമസ്, അഡ്വ. വിഷ്ണുപ്രിയ മോഹന്‍, അഡ്വ. സ്‌നേഹമോള്‍ സണ്ണി, അഡ്വ. സിതാര കെ. എന്നിവര്‍ പ്രസംഗിച്ചു.