
കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പില്‍ ഉന്നയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. മൂന്നാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ആശങ്കയും കേരളത്തിന്റെ സുരക്ഷയും കണക്കിലെടുത്ത് പുതിയ ഡാം ഉണ്ടാവുക എന്ന ആവശ്യം തന്നെയാണ് കേരളം ആവര്‍ത്തിക്കുന്നത്.
അതോടൊപ്പം കേരളവും തമിഴ്‌നാടും തമ്മില്‍ രമ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന നിലപാടിലും ഉറച്ച് നില്‍ക്കുന്നു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമുള്ള നിലപാടാണ് പുതിയ ഗവണ്‍മെന്റും തുടരുന്നു. ഈ നിലപാട് യോഗത്തില്‍ വ്യക്തമാക്കും – അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ജലവിഭവ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് മുമ്പില്‍ നാളെയാണ് കേരളവും തമിഴ്‌നാടും ചര്‍ച്ച നടത്തുന്നത്. മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും. രാവിലെ 10 മണി മുതല്‍ 11.30 വരെയാണ് ചര്‍ച്ച. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തും. ഇതിനുശേഷം പദ്ധതി പ്രദേശങ്ങള്‍ കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശിക്കും
പി ജെ ജോസഫിന് മന്ത്രി തുല്യപദവി വേണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കള്‍ക്ക് മുന്നില്‍ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന നിലയിലും പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയിലും യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയിലും യുഡിഎഫിന്റെ ആദ്യത്തെ കണ്‍വീനര്‍ എന്ന നിലയിലും മന്ത്രിതുല്യ പദവിയോടെ ഏതെങ്കിലുമൊക്കെ സ്ഥാനം നിശ്ചയിക്കണം. അത് അവകാശപ്പെട്ടതും അര്‍ഹതപ്പെട്ടതുമാണ്. പാര്‍ട്ടി അക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ് ലഭിച്ച മറുപടി – അദ്ദേഹം പറഞ്ഞു.







