
ഇടുക്കി : ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തായി കുട്ടിയുടെ അമ്മൂമ്മ ജാൻസിയേയും അവശനിലയില്‍ കണ്ടെത്തി. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും ജാൻവിയേയും ഇന്നലെ രാത്രി മുതല്‍ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിനെ പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണമല്ലെന്നാണ് പ്രാഥമിക നിഗമനം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാൻസി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാൻസിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. കൊലപാതക സാദ്ധ്യതയടക്കം പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം അറിയാൻ സാധിക്കുകയുള്ളൂ.



