
നേര്യമംഗലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയില്‍ നേര്യമംഗലം രണ്ടാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ചു.
അപകടത്തില്‍ ഒരാള്‍ മരിച്ചു, ബന്ധുക്കളും അയല്‍വാസികളുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി പാറത്തോട് കടുവള്ളില്‍ വീട്ടില്‍ കവിത (33) ആണ് മരിച്ചത്. ഇടുക്കി പാറത്തോട്. സ്വദേശികളായ വിജയന്‍, ശാന്തകുമാരി, മാധവന്‍, അനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0