പന്നിമറ്റത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം; കോഴിക്കടയും, ബൈക്കും സൈക്കിളും വീടും അടിച്ചു തകർത്തു

സ്വന്തം ലേഖകൻ

ചിങ്ങവനം: പന്നിമറ്റത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം.

റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള
കോഴിക്കടയും, ബൈക്കും സൈക്കിളും അടിച്ചു തകർത്ത അക്രമി സംഘം വീട് കയറിയും ആക്രമണം നടത്തി. അക്രമത്തിൽ വീട്ടുടമയ്ക്ക് പരിക്കേറ്റു. പന്നിമറ്റം സ്വദേശി സതീഷിനാണ് പരിക്കേറ്റത്ത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഒരു മാസം മുൻപ് ചിങ്ങവനത്തും പരിസരത്തും വ്യാപകമായ ആക്രമണം നടത്തി റിമാൻഡിൽ പോയ കഞ്ചാവ് മാഫിയ സംഘത്തിലെ യുവാവാണ് കൂട്ടാളിയുമായി ബൈക്കിലെത്തി കോഴിക്കടയിൽ അക്രമം നടത്തിയത്.

തുടർന്നു സമീപത്തെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടുടമസ്ഥനെ മർദിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു.

ഈ സമയം ഇതുവഴി എത്തിയ ലോട്ടറിക്കച്ചവടക്കാരനെ തടഞ്ഞു നിർത്തി മർദിക്കുകയും, ഇയാളുടെ സൈക്കിളും ഇതുവഴി വന്ന ബൈക്കും തല്ലിത്തകർക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.