play-sharp-fill
നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കി; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കി; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ 1.5 കോടി രൂപയ്ക്ക് ബിസിസിഐ സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. 2021 ലാണ് ഓൺലൈൻ ലേലം നടന്നത്.

ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ അത്ലറ്റുകളെ പ്രധാനമന്ത്രി അഭിനന്ദിച്ച സമയത്താണ് നീരജ് അദ്ദേഹത്തിന് ജാവലിൻ സമ്മാനിച്ചത്. നമാമി ഗംഗ പരിപാടിയുടെ ഭാഗമായാണ് നീരജിന്‍റെ ജാവലിൻ ലേലത്തിന് വച്ചത്. 

2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ലേലം നടന്നത്. നീരജിന്‍റെ ജാവലിൻ ബി.സി.സി.ഐ വാങ്ങിയതായി ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് രാജ്യത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group