എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ഒക്ടോബർ 29 ന് ; എൻ സിപി ദേശീയ ജനറൽ സെക്രട്ടറി എൻ. എ മുഹമ്മദ് കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ :എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ 29 നു 3 മണിക്ക് ഏറ്റുമാനൂർ എസ് എം എസ് ലൈബ്രറി ഹാളിൽ വച്ച് നടക്കും. ജില്ലാ പ്രസിഡൻറ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയിൽ എൻ സിപി ദേശീയ ജനറൽ സെക്രട്ടറി എൻ. എ മുഹമ്മദ് കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എൻസിപി സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം പിൻവലിക്കണമെന്നും നഗരത്തിൽ ഉണ്ടായിട്ടുള്ള ഗതാഗത കുരുക്ക് ഉടൻ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശാസ്ത്രീയ ട്രാഫിക്ക് പരിഷ്കാരം മൂലം ആംബുലൻസിനും , വാഹനയാത്രകാർക്കും കാൽനടയാത്രികരേയും ഒരേ പോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന നടപടി ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മുരളി തകടിയേലിന്റെ അദ്ധ്യക്ഷയിൽ രാജേഷ് നട്ടാശേരി, സി എം ജലീൽ , നാസർ ജമാൽ , ബിജോ തോമസ്, സാബു മത്തായി, സിജി മാന്നാനം എന്നിവർ പ്രസംഗിച്ചു.