Spread the love

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തിലെ വകുപ്പ് തല നടപടി വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

video
play-sharp-fill

എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഡി ജി പി നടപടി സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കമുള്ള 5 പേരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്.

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വിശദമായ റിപ്പോർട്ടിൽ അജിത് കുമാറിന്‍റെ പേര് വന്നാൽ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ‘രക്ഷാ പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച ആലപ്പുഴ സംഭവത്തിൽ, ആദ്യത്തെ കേസ് ഡയറി

തിരുത്തിയതിൽ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്.