Spread the love

തൃശൂര്‍: പാലക്കാട് നഗരത്തില്‍ വന്‍ലഹരി മരുന്നുവേട്ട. കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോയിലേറെ എംഡിഎംഎ പിടികൂടി.

video
play-sharp-fill

കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലെ യാത്രക്കാരനായ തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജനാണ് എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്.

ഇയാളില്‍നിന്ന് 538 ഗ്രാം ലഹരി മരുന്നാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപയില്‍ ഏറെ വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്.

സംസ്ഥാനത്തെ കോളജുകളില്‍ ഉള്‍പ്പെട യുവാക്കള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ലഹരി എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി.