Saturday, April 25, 2026

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ ഭവനപദ്ധതി സമർപ്പണം നാളെ; സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്‌ഠാകർമം നിർവഹിക്കും

Spread the love

മുണ്ടക്കയം: ഹോളി ട്രിനിറ്റി സി എസ്.ഐ പള്ളിയുടെ 175-ാം വാർഷികത്തോടനുബന്ധിച്ചു നടപ്പാക്കിയ ഹെൻറി ബേക്കർ ജൂനിയർ ഹെറിറ്റേജ് സെന്റർ ആൻഡ് ജോർജ് വില്യംസ് റസിഡൻസിന്റെ പ്രതിഷ്ഠാശുശ്രൂഷ നാളെ നടക്കും.

video
play-sharp-fill

പദ്ധതിയിലൂടെ 8 വീടു കളാണു ഭവനരഹിതർക്കായി നിർമിച്ചുനൽകിയത്. ബേക്കർ മൗണ്ടിലാണു (വേങ്ങക്കുന്ന്) വീ ടുകൾ നിർമിച്ചത്.

വൈകിട്ട് മൂന്നിനു സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്‌ഠാകർമം നിർ വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ് ഡോ. കെ.ജി. ദാനിയൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവക വികാരി റവ.ജോൺ ഐസക് അധ്യക്ഷത വഹിക്കും.

വനത്താൽ ചുറ്റപ്പെട്ട മുണ്ടക്കയത്ത് ആദ്യമെത്തി മിഷനറി പ്രവർത്തനം നടത്തിയ ഹെൻറി ബേക്കറിൻ്റെ കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ പേരുകളിലാണ് 8 വീടുകളും നാമകരണം ചെയ്തിരിക്കുന്നതെന്നു ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശാ ബിനു, പ്രോജ ക്ട് കൺവീനർ ജേക്കബ് പി. ജോൺ എന്നിവർ അറിയിച്ചു.