
കോഴിക്കോട്: താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പക്കാണ് പാമ്പുകടിയേറ്റത്.
വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.








