play-sharp-fill
‘ന്നാ താന്‍ കേസ് കൊട്’ ബ്രിട്ടനിലെ പോസ്റ്ററിൽ ‘കുഴിയില്ല’

‘ന്നാ താന്‍ കേസ് കൊട്’ ബ്രിട്ടനിലെ പോസ്റ്ററിൽ ‘കുഴിയില്ല’

25 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിലും കൗതുകമായി ‘വഴിയും’, ‘കുഴിയും’. യുകെ-അയർലൻഡ് റിലീസ് പ്രഖ്യാപിച്ചുള്ള ചിത്രത്തിന്‍റെ പോസ്റ്ററിൽ “തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയില്ല” എന്നാണ് എഴുതിയിട്ടുള്ളത്.

ചിത്രത്തിൻ്റെ റിലീസ് ദിവസം കേരളത്തിലെ പത്രങ്ങളിൽ ‘തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാക്ക്യമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. പോസ്റ്ററിനെതിരെ സി.പി.എം സൈബർ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിട്ടല്ല ഇത്തരമൊരു പോസ്റ്റർ പുറത്തിറക്കിയതെന്ന് കുഞ്ചാക്കോ ബോബൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിൽ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന ഒരു സംഭവമാണിത്. അതിന്‍റെ അടിസ്ഥാനത്തിലാണ് സിനിമ. ഇത് കേരളത്തിലെ ഒരു കുഴി പോലും അല്ല. അങ്ങനെ ആണെങ്കിൽ സിനിമ തമിഴ്നാട്ടിലെ സർക്കാരിന് എതിരാണെന്ന് പോലും പറയേണ്ടിവരുമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group