
ചമ്പക്കുളം: കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്‍റലിന് 45 രൂപ പ്രകാരം നോക്കുകൂലി.
ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി.
നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനായ കാളപ്പറമ്പ് ഓമനക്കുട്ടനാണ് വാരുകൂലി തർക്കത്തിന്‍റെ ബലിയാട്.സിഐടിയു അംഗമായ മുൻ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം. മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്.
ഇതില്‍ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്‍റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും,നോക്കുകൂലി നൽകണമെന്നും ആവശ്യപ്പെട്ടത്.







