Spread the love

നാദാപുരം:വ്യാപാരികൾ അടപ്പിച്ചു പൂട്ടിയ തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു.

video
play-sharp-fill

തമിഴ്നാട് സ്വദേശിയായ വ്യാപാരിക്ക് നേരെ നടന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാർ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കേന്ദ്രത്തിന് നേരെയാണ് വ്യാപാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യസംസ്ഥാനത്തുനിന്നെത്തി ഇവിടെ വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വദേശിക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങൾ നൽകുമെന്ന് നാട്ടുകാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

വ്യാപാരികളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഈ പെട്ടെന്നുള്ള ഇടപെടൽ പ്രദേശത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.