Spread the love

തിരുവനന്തപുരം: വാട്സ്‌ആപ്പ് വഴി മലയാളത്തിലടക്കം വരുന്ന ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള സന്ദേശം വ്യാജമാണെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

video
play-sharp-fill

അത്തരം ഫയല്‍ തുറക്കരുതെന്നും മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്സ്‌ആപ്പ് നമ്പറിലേക്ക് നിലവില്‍ ചലാൻ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആർ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്ബറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളതെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്.

ഫേസ്ബുക് പേജിന്റെ പൂർണ്ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജനാണ് പെട്ടു പോകല്ലെ!

Traffic violation notice എന്ന പേരില്‍ പലരുടെയും വാട്സ് ആപ്പ് നമ്ബരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഈ സന്ദേശം വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍, പാസ് വേർഡുകള്‍ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യതയുണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.

മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്സ്‌ആപ്പ് നമ്ബറിലേക്ക് നിലവില്‍ ചലാൻ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആർ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്ബറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.

 

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി ‘Check Pending transaction’ എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്ബറോ, ചലാൻ നമ്ബറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെന്‍റിങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.