
കോട്ടയം: ഇലഞ്ഞി – കോട്ടയം റൂട്ടിൽ അപകട ഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റ്.
ഇലഞ്ഞിക്കും മരങ്ങോലയ്ക്കും ഇടയിൽ വെട്ടികാട് ഭാഗത്തെ ബസ്റ്റോപ്പിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റാണ് നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്നത്.
വള്ളിച്ചെടികൾ മൂടിയും മരച്ചിലകൾ കൊണ്ട് നിറഞ്ഞും നിൽക്കുന്ന പോസ്റ്റ് കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ എന്ന് നാട്ടുകാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോസ്റ്റ് ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ്. മഴ പെയ്യുമ്പോൾ ഇലക്ട്രിക് പോസ്റ്റിന്റെ ചുവടുകളിൽ നിന്ന് ഷോക്കടിക്കാൻ കാരണമാകുന്നു.
ഈ പ്രദേശങ്ങളിൽ ഇലക്ട്രിക് ലൈനിലെ ടച്ചുകൾ വെട്ടാത്തത് കൊണ്ട് വോൾട്ടേജ് ക്ഷാമവും നേരിടുന്നു ഇതിന് എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







