play-sharp-fill
കോട്ടയം നഗരമധ്യത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സ്ഥിരം ശല്യക്കാർ അറസ്റ്റിൽ; അറസ്റ്റിലായത് കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ; നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്

കോട്ടയം നഗരമധ്യത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സ്ഥിരം ശല്യക്കാർ അറസ്റ്റിൽ; അറസ്റ്റിലായത് കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ; നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ശക്തമാക്കി ജില്ലാ പൊലീസ്. പൊലീസിന്റെ ശക്തമായ പരിശോധനയെ തുടർന്നു നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന സാമൂഹ്യ വിരുദ്ധരായ രണ്ടു പേരെ പൊലീസ് പിടികൂടി.

നഗരത്തിൽ കൊലക്കേസ് പ്രതികളും, ക്രിമിനലുകളും, മയക്ക് മരുന്ന് കച്ചവടക്കാരും  തങ്ങുന്നതായും, ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനേ തുടർന്നാണ് പൊലീസ് ശക്തമായ നടപടി ആരംഭിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്തവരിൽ  കൊലക്കേസ് പ്രതിയടക്കം ഉൾപ്പെട്ടിട്ടുണ്ട്. പുതുപ്പള്ളി നിലയ്ക്കൽപള്ളി ഭാഗം ഇഞ്ചക്കാട്ട് കുന്നേൽ കുര്യാക്കോസ് സാജൻ (32), അയ്മനം കുടമാളൂർ കൊപ്രായിൽ വീട്ടിൽ ജെയിംസ് (41) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ അറസ്റ്റ് ചെയ്തത്.

നഗരത്തിൽ സാമൂഹ്യവിരുദ്ധർ അടക്കം അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന ശക്തമാക്കുകയായിരുന്നു.

തുടർന്ന് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടയിലാണ് കൊലക്കേസ് പ്രതിയായ ജെയിംസിനെയും, നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന സാമൂഹ്യ വിരുദ്ധനായ സാജനെയും അറസ്റ്റ് ചെയ്തത്.

കോട്ടയം നഗരത്തിൽ തിരുനക്കര മൈതാനം കേന്ദ്രീകരിച്ചും, മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു, ഗാന്ധിനഗറിലും അലഞ്ഞു തിരിഞ്ഞിരുന്ന സാമൂഹ്യ വിരുദ്ധ സംഘത്തെ ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജി, എസ്.ഐ കെ.കെ പ്രശോഭ് എന്നിവർ അടക്കം 25 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.