
ആലപ്പുഴ: കായംകുളം കനകക്കുന്ന് ജെട്ടിക്ക് സമീപം കായലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കയ്യും കാലും ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ശക്തമായിട്ടുണ്ട്.
കണ്ടല്ലൂർ സ്വദേശിനിയായ 80 വയസ്സുള്ള തങ്കമ്മയുടേതാണ് മൃതദേഹം. തിങ്കളാഴ്ച മുതൽ തങ്കമ്മയെ കാണാതായിരുന്നുവെന്നും ഇതുസംബന്ധിച്ച് ബന്ധുക്കൾ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തെ കായലിൽ മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനും ഫയർഫോഴ്‌സിനും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം മൃതദേഹം കരയ്ക്കെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







