പുതുപ്പള്ളിയ്ക്ക് സമീപം ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് പുലർച്ചെ അഞ്ചരയോടെ

പുതുപ്പള്ളിയ്ക്ക് സമീപം ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് പുലർച്ചെ അഞ്ചരയോടെ

സ്വന്തം ലേഖകൻ

പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടരയായിട്ടും വീട്ടിൽ നിന്നും അനക്കമൊന്നും കേൾക്കാതിരുന്നതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും സ്ഥലത്തെത്തി.

പിന്നീട് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഗതിമന്ദിരത്തിൽ കഴിഞ്ഞിരുന്ന യുതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വോഷണം ആരംഭിച്ചു.