play-sharp-fill
കർണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല;  ദളിത്‌ യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ; മരണവാർത്ത അറിഞ്ഞ കാമുകൻ  തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

കർണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; ദളിത്‌ യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ; മരണവാർത്ത അറിഞ്ഞ കാമുകൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
ബെംഗളൂരു: കർണാടകയിൽ ഇതരജാതിക്കാരനെ പ്രണയിച്ചതിന് പെൺകുട്ടിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിഞ്ഞ് കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കർണാടകയിലെ കോലാറിലാണ് സംഭവം. ദുരഭിമാന കൊലപാതകത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീണ്ടും ദുരഭിമാനക്കൊലയിൽ ഞെട്ടി നാട്. ദളിത്‌ യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ. കോലാർ സ്വദേശി പ്രീതിയെ ആണ് അച്ഛൻ കൃഷ്ണമൂർത്തി കൊലപ്പെടുത്തിയത്.

പ്രീതിയുടെ മരണവാർത്ത അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ കോലാർ പൊലീസ് അറസ്റ്റ് ചെയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. പ്രീതിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ഇന്നലെ അച്ഛനും പ്രീതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണ് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊന്നത്.

ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധർ ദളിത്‌ സമുദായാംഗമാണ്. സംഭവത്തില്‍ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗംഗാധറിന്റെയും പ്രീതിയുടെയും മരണത്തിൽ പ്രതിഷേധവുമായി നിരവധി ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.