play-sharp-fill
സിം കാർഡ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ അയൽവാസിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു 

സിം കാർഡ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ അയൽവാസിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ 

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം വീട്ടിൽ വിഷ്ണു കെ.സി (27) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രിയോടുകൂടി അയൽവാസിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിം കാർഡ് ആയിരുന്നു വിഷ്ണു തന്റെ ഫോണിൽ ഉപയോഗിച്ചിരുന്നത്. ഈ സിം കാർഡ് യുവാവ് വിഷ്ണുവിന്റെ കൈയിൽ നിന്നും തിരികെ ചോദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വിഷ്ണു യുവാവിനെ ബിയർ കുപ്പി കൊണ്ട്ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത്. റ്റി, എസ്.ഐ തോമസ്കുട്ടി, സി.പി.ഓ റോയി വർഗീസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിന് കുറവിലങ്ങാട് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി