Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വട്ടിയൂർക്കാവ് വി.കെ.പി നഗർ, സ്വദേശി വിഷ്ണുവിനെ ( 34)യാണ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ബന്ധുവുമായി ഉണ്ടായ തർക്കത്തിലെ മുൻവൈരാഗ്യത്തെ തുടർന്ന് കാഞ്ഞിരംപാറ ഭാഗത്ത് വെച്ച്‌ നിഖില്‍ രാജ് എന്ന യുവാവിനെ .വിഷ്ണു ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇരുന്ന നിഖിലിനെ കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ വിഷ്ണു വട്ടിയൂർക്കാവ്, മ്യൂസിയം, കന്റോണ്‍മെന്റ് തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിമരുന്ന് വില്‍പ്പന ഉള്‍പ്പെടെ 13 ഓളം കേസുകളിലെ പ്രതിയാണ്.