
തിരുവനന്തപുരം: പുതിയ മെഡിക്കൽ കോളേജുകൾ പ്രഖ്യാപിക്കുന്നത് സ്വാഗതാർഹമാണെങ്കിലും, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് വട്ടിയൂർക്കാവ് എം എൽ എ. വി. മുരളീധരൻ. ഒരു ബെഡിൽ രണ്ട് രോഗികൾ വരെ കിടക്കേണ്ട സാഹചര്യം തലസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിലനിൽക്കുമ്പോൾ പുതിയ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന ബജറ്റിനെതിരെ പ്രതികരിക്കവെയാണ് എംഎൽഎയുടെ വിമർശനം. രോഗികളുടെ എണ്ണം വർധിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനം ആവശ്യത്തിന് നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാനും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ കൊണ്ടുവരുമെന്ന് പറയുന്നത് നല്ല കാര്യമാണ്. പക്ഷേ, ആദ്യത്തെ മെഡിക്കൽ കോളേജിലെ രോഗികൾക്ക് മാന്യമായ ചികിത്സാ സാഹചര്യം ഉറപ്പാക്കിയ ശേഷമല്ലേ രണ്ടാമത്തേതിനെക്കുറിച്ച് ചിന്തിക്കേണ്ടത്?” എന്നും വി. മുരളീധരൻ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






