
കോട്ടയം: തെരുവ് നായ ശല്യം ബസിന് നേരെ. സർവീസിന് ശേഷം രാത്രിയില്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളില്‍ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ സീറ്റുകള്‍ കടിച്ചു മുറിച്ച് തെരുവ്‌നായ .
കോട്ടയം – ചേർത്തല റൂട്ടില്‍ സർവീസ് നടത്തുന്ന വേമ്പനാട് ബസിന്റെ സീറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തെരുവ്‌നായ കടിച്ചു മുറിച്ച് നശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആക്രമണത്തിന്റെ കാരണം അറിവായത്.
ഇന്നലെ രാവിലെ സ്റ്റാൻഡിലെത്തിയ ജീവനക്കാർ ബസിനുളളിലേക്ക് കയറിയപ്പോൾ ബസിനുള്ളില്‍ നിന്നും ഒരു തെരുവ് നായ പുറത്തേയ്ക്ക് ഓടിപ്പോയി. പിന്നീടാന് സീറ്റ് പൂർണമായും കടിച്ചു കീറിയ വിവരം അറിയുന്നത്. തുടർന്ന് ഇവർ വിവരം ബസ് ഉടമയായ സുരേഷിനെ അറിയിച്ചു. സുരേഷ് സ്ഥലത്ത് എത്തി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണം നടത്തിയത് നായയാണ് എന്ന് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയില്‍ ബസ് ജീവനക്കാർ ബസ് കഴുകുന്നതിനിടെ അബദ്ധത്തില്‍ നായ ഉള്ളില്‍ കയറിയതാണെന്നാണ് സംശയിക്കുന്നത്. രാത്രിയില്‍ ബസിനുള്ളില്‍ കയറങ്ങി നടന്ന നായ , സീറ്റുകള്‍ പൂർണമായും കടിച്ചും മാന്തിയും നശിപ്പിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇന്നലെ ഒരു ദിവസത്തെ സർവീസ് മുടക്കിയ ശേഷം ബസിന്റെ അറ്റകുറ്റപണി നടത്തിയാണ് സർവീസ് പുനരാരംഭിച്ചത്.







