
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു.
മുളംതുരുത്തി സ്വദേശി രത്നമ്മ കെ.ആർ (61) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 ഓടെ യാണ് അപകടം നടന്നത്.
ചെങ്ങന്നൂരിൽ ഉളള ബന്ധു വീട്ടിൽ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള മറ്റൊരു ബന്ധുവിനെ കാണാൻ മാവേലിക്കരയിലെയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യവേ സ്റ്റേഷൻ തെറ്റി ചെറിയനാട് ഇറങ്ങി. തുടർന്ന് മറ്റ് ട്രെയിനിനായി കാത്തു നിൽക്കുന്നതിനിടയിൽ കാൽ തെറ്റി ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ഇതേ ട്രാക്കിലൂടെ വന്ന ജനശദാബ്ധി എക്സ് പ്രസ് ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
യദുകൃഷ്ണൻ, അനന്ദു കൃഷ്ണൻ, ആർച്ച ഉണ്ണി എന്നിവർ മക്കളും,
സ്നേഹ യദുകൃഷ്ണൻ, അനഘ അനന്ദു എന്നിവർ മരുമക്കളുമാണ്.
ബഹ്റിനിനുള്ള മൂത്ത മകന്റെ അടുത്തുനിന്ന് ബുധനാഴ്ചയാണ് ഇവർ നാട്ടിൽ എത്തിയത്.







