Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: ചോറ്റിയില്‍ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെയും കുടുംബത്തെയും അക്രമിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ.

കേസിൽ രണ്ടാം പ്രതിയായ ചോറ്റി പരപ്പില്‍ അഭിജിത്ത് (മുത്തു -26) നെ മുണ്ടക്കയം പൊലീസ് ഇന്‍സപെക്ടര്‍ എ.ഷൈന്‍കുമാറാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉത്സവത്തിനെത്തിയതായിരുന്നു ഏന്തയാര്‍, ഞര്‍ക്കാട് വടക്കേ ചെരുവില്‍ രാഖി (31) ഭര്‍ത്താവ് ഹരിമോന്‍(34) പിതാവ് സോമന്‍(58) എന്നിവര്‍. വെയില്‍ ശക്തമായതോടെ രാഖി സമീപത്തെ കടയുടെ വരാന്തയില്‍ വിശ്രമിക്കുന്നതിനിടയില്‍ കടയുടമ വട്ടത്തറ ജയമോഹന്‍ (ജയന്‍ 48) യുവതിയോട് അശ്ലീല ചുവയില്‍ സംസാരിച്ചു.

ഇത് ചോദ്യം ചെയ്ത ഹരിമോന്‍, സോമന്‍, രാഖി എന്നിവരെ ജയമോഹനും അഭിജിത്തും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവര്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഘര്‍ഷം അറിഞ്ഞ് എത്തിയ ഫ്ലൈംഗ് സ്‌ക്വാഡ് എസ്.ഐ. ലാലുവിനെയും ജയമോഹന്‍ അക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജയമോഹന്‍ റിമാന്‍ഡിലാണ്.

സംഭവവുമായി ബന്ധപെട്ട് പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഭിജിത്ത് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയാണന്നും പൊലീസ് അറിയിച്ചു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.