Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തലശേരി: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ബിജെപി പ്രവര്‍ത്തകനായ പന്തക്കല്‍ വയലില്‍ ശിവഗംഗാഹൗസില്‍ പി. ശരത്തിനെയാ(29)ണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ ഹരിദാസ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

നേരത്തെ അറസ്റ്റു ചെയ്തവരില്‍ ഏഴ് പേരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് ഉള്‍പ്പെടെയുള്ള നാല് പേരെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ അഞ്ച് ദിവസത്തേക്ക് വിട്ടു നല്‍കിയിട്ടുണ്ട്.