മുണ്ടക്കയം ഈസ്റ്റ്‌ എ ഐ ടി യു സി  മേഖല കൺവെൻഷൻ ; വാഴൂർ സോമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു ; കൊക്കയർ, പെരുവന്താനം മേഖല ഭാരവാഹികളെ  തിരഞ്ഞെടുത്തു

മുണ്ടക്കയം ഈസ്റ്റ്‌ എ ഐ ടി യു സി  മേഖല കൺവെൻഷൻ ; വാഴൂർ സോമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു ; കൊക്കയർ, പെരുവന്താനം മേഖല ഭാരവാഹികളെ  തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയം ഈസ്റ്റ്‌ എ ഐ ടി യു സി  മേഖല കൺവെൻഷൻ നടന്നു.  35 മൈൽ റാണി ഓഡിറ്റോറിയത്തിൽവെച്ച് നടന്ന യോഗം വാഴൂർ സോമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു.

ഗോപി കാണയങ്കവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊക്കയർ, പെരുവന്താനം മേഖല ഭാരവാഹികളെ  തിരഞ്ഞെടുത്തു. പി എൻ  സത്യൻ സെക്രട്ടറിയായും മുരളി കല്ലേപ്പാലം പ്രസിഡന്റായും സജിനി ജയകുമാർ ട്രഷററായും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഐ ടി യു സി മണ്ഡലം സെക്രട്ടറി വി ആർ  ബാലകൃഷ്ണൻ എ ഐ ടി യു സി നേതാക്കളായ  കെ ടി പ്രമദ്, വിനീത് പനമൂട്ടിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സജിനി ജയകുമാർ എ ഐ വൈ എഫ്  മണ്ഡലം സെക്രട്ടറി റോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.