play-sharp-fill
മുംബൈയിൽ കനത്ത മഴ: നിരവധി വിമാനങ്ങൾ റദ്ദാക്കി.

മുംബൈയിൽ കനത്ത മഴ: നിരവധി വിമാനങ്ങൾ റദ്ദാക്കി.

മുംബൈ : കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങൾ വെള്ളത്തിൽ. റോഡുകൾ വെള്ളക്കെട്ടിലായതോടെ ഗതാഗതം താറുമാറായി.

വെള്ളക്കെട്ടും മോശം കാലാവസ്ഥയും മൂലം മുംബൈയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഒട്ടേറെ വിമാനങ്ങൾ വൈകുകയാണ്. സ്കൂ‌ളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയിലെ സിയോൺ ‘ ചെംബൂർ, അഡേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾക്ക് മുഖ്യമന്ത്രി ഏക്ന‌ാഥ് ഷിൻഡെ നിർദേശം നൽകി.

കനത്ത മഴയും മോശം കാലാവസ്ഥയും മൂലം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യാമെന്നും, യാത്രക്കാർ പുറപ്പെടുന്നതിനുമുമ്പ് സ്ഥിതിഗതികൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.
Shared Via Malayalam Editor : http://bit.ly/mtmandroid