മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന് ശാപമോക്ഷം..! മുളന്തുരുത്തി റെയിൽവേ മേൽപ്പാലം അപ്പ്രോച്ച് റോഡ് നിർമ്മിക്കുവാൻ 20.59 കോടി രൂപയുടെ അംഗീകാരം സംസ്ഥാന മന്ത്രിസഭ നൽകിയതായി തോമസ് ചാഴികാടൻ എം.പി; ഫലം കണ്ടത് എംപിയുടെ ഇടപെടൽ
സ്വന്തം ലേഖകൻ
എറണാകുളം: ജില്ലയിലെ മുളന്തുരുത്തി – തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് ഇടയിലുള്ള ലെവൽ ക്രോസ് 12നു പകരമായുള്ള മേൽപ്പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മിക്കുവാൻ 20.59 കോടി രൂപയുടെ അംഗീകാരം സംസ്ഥാന മന്ത്രിസഭ നൽകിയതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു.
20.06.2018ൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചുവെങ്കിലും അപ്പ്രോച്ച് റോഡിന്റെ നിർമ്മാണം വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി 19.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പ്രവൃത്തിയുടെ ടെൻഡർ വിളിച്ചപ്പോൾ കരാറുകാർ കൂടിയ നിരക്ക് ആവശ്യപ്പെട്ടതിനാൽ റോഡ്സ് & ബ്രിഡ്ജസ് കോർപറേഷൻ സർക്കാരിന്റെ പരിഗണനക്കായി അയക്കുകയും ഇത് കാബിനറ് 19 ശതമാനം കൂടിയ നിരക്ക് അനുവദിച്ച് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.
ദീർഘ നാളായി തടസപ്പെട്ടു കിടന്നിരുന്ന അപ്പ്രോച്ച് റോഡിന്റെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് എം.പി നിരവധി തവണ റെയിൽവേ, റോഡ്സ് & ബ്രിഡ്ജസ് കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്‍ എന്നിവരുടെ അവലോകന യോഗങ്ങൾ നടത്തിയിരുന്നു.