മുകേഷ് അംബാനിക്ക് നേരെ വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളിലെ മൂന്നാമത്തെ ഭീഷണി; 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി
സ്വന്തം ലേഖകൻ
മുംബൈ: നാല് ദിവസത്തിനുള്ളില്‍ മുകേഷ് അംബാനിക്ക് നേരെ മൂന്നാമത്തെ വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം.
ഒരു ദിവസത്തിന് ശേഷം ലഭിച്ച മറ്റൊരു ഇമെയില്‍ സന്ദേശത്തില്‍ 200 കോടിയാണ് ആവശ്യപ്പെട്ടത്. ഈ തുക നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് ഇമെയിലുകളും ഒരേ ഇമെയില്‍ ഐഡിയില്‍ നിന്ന് ബല്‍ജിയത്തില്‍ നിന്നാണ് ലഭിച്ചതെന്നും ഷദാബ് ഖാന്‍ എന്ന് പേരുള്ള ആളാണ് മെയില്‍ അയച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഗാംദേവി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സര്‍ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സ്‌ഫോടനം നടത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.