
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു. മാക്സ് സാകേത് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.മ്യൂണിക്കില്‍ നടന്ന ഐഎസ്‌എസ്‌എഫ് ലോകകപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഷ്യൻ ഗെയിംസില്‍ 4 സ്വർണ്ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വർണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനു ഭാക്കർ പാരിസ് ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടിയപ്പോള്‍ പരിശീലകനായിരുന്നു. 1996 അറ്റ്ലാൻഡ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വർണ്ണ മെഡലുകള്‍ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റള്‍ ഇനത്തില്‍ ലോക റെക്കോർഡ് ചെയ്തു.
18-ാം വയസ്സില്‍ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നല്‍കി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളില്‍ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്തിരുന്നു.







