
കൊച്ചി: മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതി ഒഴിപ്പിക്കൽ വിഷയം സർക്കാറിന് വെല്ലുവിളിയാകുന്നു. ഉന്നതി വിട്ടുപോകില്ലെന്ന് താമസക്കാർ വ്യക്തമാക്കിയതോടെ പോംവഴി കണ്ടെത്താനാകാതെ സർക്കാർ. കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും.
മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതിയിലെ താമസക്കാരെ പുനരധിവസിപ്പിച്ച് പ്രതിസന്ധി ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. ഇതിനുള്ള നീക്കങ്ങളും അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുടിയൊഴിയാൻ സന്നദ്ധമല്ലെന്ന് ഉന്നതിയിലെ താമസക്കാർ വ്യക്തമാക്കിയത്.
ഇന്നലെ നിയമസഭയിൽ സ്ഥലം എംഎൽഎയായ വി.പി സജീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലും മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഉന്നതി നിവാസികളെ പ്രകോപിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നതിയിലെ താമസക്കാർക്ക് സ്ഥലം നൽകി വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചിരുന്നു.







