കോഴിക്കോട് ഉഷ സ്കൂൾ അത്‌ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് തമിഴ്നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരി; അന്വേഷണം  ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഉഷ സ്കൂൾ അത്‌ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് തമിഴ്നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്; ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശിയായ ജയന്തി (22) ആണ് മരിച്ചത്. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.

ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഒന്നര വർഷം മുൻപാണ് ജയന്തി ഉഷ സ്കൂൾ അത്ലറ്റിക്സിൽ പരിശീലകയായി എത്തുന്നത്.

ഇവരുടെ കീഴിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനിടെ സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ചും അന്വേഷണം നടക്കും. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.