play-sharp-fill
അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും ചെയ്യണം, ദൗത്യസംഘവുമായി ജനപ്രതിനിധികളുടെ കൂടിക്കാഴ്ച, ദൗത്യസംഘത്തിന്റെ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും ചെയ്യണം, ദൗത്യസംഘവുമായി ജനപ്രതിനിധികളുടെ കൂടിക്കാഴ്ച, ദൗത്യസംഘത്തിന്റെ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഷിരൂർ: അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും ചെയ്യണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തും.

ദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഷിരൂരിൽ എത്തിയ ശേഷം മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

നാവിക സേനയുടെ മുങ്ങൽ വിദഗ്ദന്മാർക്ക് വെള്ളത്തിൽ ചാടി പരിശോധിക്കുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.