Spread the love

കൊല്ലം: റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയില്‍.

video
play-sharp-fill

കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്.

തൃശ്ശൂരില്‍ നിന്ന് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, പൂജപ്പുര അൻവർ ഗാർഡൻസിലെ റെയില്‍വേ എൻജിനീയറുടെ വീട്ടില്‍ ആണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ സ്വർണമാണ് മോഷണം പോയത്. സർക്കാർ ക്വാർട്ടേഴ്‌സുകളില്‍ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതി. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസ് ഉണ്ട്.