Spread the love

കോട്ടയം :നിലവിൽ വരുന്ന മന്ത്രിസഭയിൽ മൃഗസംരക്ഷണ വകുപ്പു൦ ക്ഷീര വകുപ്പീന്റെയു൦ ചുമതല കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ലകമ്മറ്റി ആവശൃപ്പെട്ടു .

video
play-sharp-fill

കഴിഞ്ഞ യു ഡി ഫ് ഗവൺമെന്റ് കാലത്ത് മൃഗസംരക്ഷണ വകുപ്പ് ഘടക കക്ഷിക്കും ക്ഷീര വകുപ്പ് കോൺഗ്രസിനുമാണ് ലഭിച്ചിരുന്നത് .

മൃഗസംരക്ഷണ മേഖലയു൦ ക്ഷീര മേഖലയു൦ വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചരൃത്തിൽ രണ്ടു വകുപ്പു൦ ഒരു മന്ത്രിയുടെ കീഴിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പ്പെടുത്താൻ ജില്ലാ ചെയർമാൻ എബി ഐപ്പിനെ യോഗം ചുമതലപ്പെടുത്തി.