
അയ്മനം: കരീമഠം മേഖലയിൽ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
-ാം വാർഡിൽ കരീമഠം സ്കൂളിന് സമീപം പതിനെട്ടിൽ വീട്ടിൽ ജയ്മോന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.
രാത്രി എട്ടരയോടെയുണ്ടായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ പതിനഞ്ചോളം ഷീറ്റുകൾ പറന്നു പോകുകയായിരുന്നു.
തുടർന്ന് പെയ്ത കനത്ത മഴയിൽ വീട്ടിനുള്ളിലെ ഫർണിച്ചറുകൾക്കും മറ്റ് സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മേൽക്കൂര പൂർണമായും തകർന്ന സാഹചര്യത്തിൽ വീട് വീണ്ടും താമസയോഗ്യമാക്കാൻ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും.







