Spread the love

കോട്ടയം: ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായെന്ന സൂചനകള്‍ക്കു പിന്നാലെ ചെന്നിത്തലയ്ക്കെതിരെ വ്യാപക സൈബർ അധിക്ഷേപങ്ങള്‍.
ചെന്നിത്തലയെ ആർ.എസ്.എസുകാരനാക്കിപോലും അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. ആർ.എസ് എസുകാർക്ക് പോലീസ് സേനയില്‍ നുഴഞ്ഞുകയറാൻ ചെന്നിത്തല അവസരം നല്‍കും.. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കിയാല്‍ രാജീവ് ചന്ദ്രശേഖർ ആഭ്യന്തരം ഭരിക്കും.

video
play-sharp-fill

അതില്‍ നിന്നുണ്ടാകുന്ന ഭവിഷത്ത് കൊണ്ട് വിഡി സതീശൻ കാലാവധി തികക്കാതെ രാജിവെക്കേണ്ടി വരും… കോണ്‍ഗ്രസിനെ ബിജെപിയുടെ പാളയത്തില്‍ കൊണ്ടുവന്ന് കെട്ടുവാൻ വേണ്ടിയുള്ള അധികാരമോഹികളായ ഒരുപാട് നേതാക്കന്മാർ കോണ്‍ഗ്രസില്‍ തന്നെ ഉണ്ട്. ചെന്നിത്തല ഉള്‍പ്പെടെയുള്ളവർ ഇതില്‍പ്പെട്ടവരാണ്.. എന്നിങ്ങനെ പോകുന്നു സൈബർ അധിക്ഷേപങ്ങള്‍.

ഇത്തരത്തില്‍ ആസൂത്രിതമായ കടുത്ത സൈബർ അധിക്ഷേപമാണ് ചെന്നിത്തലയ്ക്ക് എതിരെ അരങ്ങേറുന്നത്. ചില പ്രത്യേക സംഘടനകളെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നാണ് ഇത്തരം സൈബർ അധിക്ഷേപങ്ങള്‍ നടത്തുന്നതില്‍ ഏറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയില്‍ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നപ്പോഴും ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ ഇക്കൂട്ടർ നടത്തിയിരുന്നു. ഇക്കുറി സമാന സ്വഭാവമുള്ള അധിക്ഷേപങ്ങളാണ് വീണ്ടും ചെന്നിത്തലയ്ക്കെതിരെ ഉയർത്തുന്നത്.
സീനിയർ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയെ അവഗണിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് പാർട്ടിക്കുണ്ട്.