play-sharp-fill
റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല…! പറങ്കിപ്പടയ്ക്ക് കണ്ണീരോടെ മടക്കം;  മൊറോക്കോ സെമിയിലേക്ക്;  ചരിത്ര നിമിഷം….!

റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല…! പറങ്കിപ്പടയ്ക്ക് കണ്ണീരോടെ മടക്കം; മൊറോക്കോ സെമിയിലേക്ക്; ചരിത്ര നിമിഷം….!

സ്വന്തം ലേഖിക

ദോഹ: വാശിയേറിയ മത്സരത്തിൽ മൊറോക്കോയോട്, എതിരില്ലാത്ത ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങി പറങ്കിപ്പടയുടെ മടക്കം.

അതേസമയം, ലോകകപ്പ് സെമി ഫൈനൽ മൽസരം കളിക്കുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടവുമായാണ് മൊറോക്കോ സ്റ്റേഡിയം വിട്ടത്. നാല്പത്തിരണ്ടാം മിനുട്ടിൽ യൂസഫ് അന്നസീരിയുടെ തകർപ്പൻ ഗോളിലൂടെയാണ് മൊറോക്കോ കളിയിൽ ആധിപത്യം സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊറോക്കോയുടെ വിജയത്തിന് ഏറെ സവിശേഷതകളുണ്ട്.അറബ് ലോകത്ത് നടക്കുന്ന ആദ്യ അറബ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ പന്തുതട്ടാൻ ആദ്യമായി അവസരം ലഭിക്കുന്ന അറബ് രാജ്യം.

ആഫ്രിക്കയിൽ നിന്നാവട്ടെ 1990 ൽ കാമറൂണും 2002 ൽ സെനഗലും 2010 ൽ ഘാനയും മാത്രമേ ഇതിന് മുമ്പ് ക്വാർട്ടർ കണ്ടു മടങ്ങിയിട്ടുള്ളു. എന്നാൽ സെമി ഫൈനലിലേക്ക് കടക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡ് ഇനി മൊറോക്കോക്ക് സ്വന്തം.

യുറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുനിന്ന് ക്വാർട്ടർ പിന്നിട്ട് സെമി ഫൈനലിലേക്ക് കടക്കുന്ന ആദ്യ ടീമെന്ന പദവിയും മൊറോക്കോ സ്വന്തമാക്കി.