play-sharp-fill
മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം; 2 പേരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം; 2 പേരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാല ജീവനക്കാർക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ ടോണിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നാമതൊരാളായ കൗശികിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ജീവനക്കാർ നടക്കുമ്പോൾ അക്രമികൾ എത്തി ഇവരെ തടയുകയായിരുന്നു. ബൈക്കിൽ പിന്തുടർന്ന സംഘം സ്ത്രീയും പുരുഷനും ഒരുമിച്ച് നടക്കരുതെന്ന് പറയുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കണ്ടാൽ തിരിച്ചറിയാവുന്ന മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രീകരിക്കുകയും യുവതിയുടെ കൈയിൽ പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഉപദ്രവിക്കുകയും ചെയ്തു. ഇവർ മുമ്പും സമാനമായ കേസിൽ പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group