play-sharp-fill
മോൻസനെതിരായ  പരാതികൾ മുക്കി; ചേർത്തല സി.ഐ യെ പാലക്കാടിന് സ്ഥലം മാറ്റി

മോൻസനെതിരായ പരാതികൾ മുക്കി; ചേർത്തല സി.ഐ യെ പാലക്കാടിന് സ്ഥലം മാറ്റി

സ്വന്തം ലേഖകൻ

കൊച്ചി: മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ.
പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്.

മോൻസന് എതിരായ പരാതികൾ പലതും മുക്കിയത് ശ്രീകുമാറാണെന്ന് ആരോപണമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് തല പ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്.

പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മോന്‍സണ്‍ കേസില്‍ ശ്രീകുമാറിന്റെ പേര് ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നടപടി.