
തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കേരള പൊലീസ്. നാളെ പട്ടികജാതി, പട്ടികവർഗ കമ്മിഷന് മുമ്പാകെ ഹാജരായി ഡിജിപി റവാഡ ചന്ദ്രശേഖർ ഇക്കാര്യം അറിയിക്കും.
പെണ്‍കുട്ടി കേരളത്തില്‍ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാൻ തയ്യാറാണെന്നും ഡിജിപി കമ്മിഷനെ അറിയിക്കും. പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
ഭാര്യ ഗർഭിണിയാണെന്നും ഉടൻ പൊലീസിന് മുന്നില്‍ ഹാജരാകാൻ സാധിക്കില്ലെന്നും പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ അറിയിച്ചതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ കൊച്ചിയിലെത്തിയ മദ്ധ്യപ്രദേശ് പൊലീസ് സംഘം മടങ്ങിപ്പോയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ മാർച്ച് 11നായിരുന്നു പെണ്‍കുട്ടിയും ഫർമാനും വിവാഹിതരായത്. പിന്നാലെയാണ് മകള്‍ക്ക് 16 വയസ് മാത്രമാണ് പ്രായമെന്ന് ചൂണ്ടിക്കാട്ടി പിതാവ് മദ്ധ്യപ്രദേശ് പൊലീസില്‍ പരാതിപ്പെട്ടതും മുഹമ്മദ് ഫർമാനെ പ്രതിയാക്കി പോക്സോ കേസ് രജിസ്റ്റർ ചെയ്തതും.



