Spread the love

തൃശൂർ നഗരത്തിൽ വിരണ്ടോടി നാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി. വനംവകുപ്പാണ് നടപടി സ്വീകരിച്ചത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. ആനയുടമ നാശനഷ്ടം നൽകണം. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന. കഴിഞ്ഞ ശനിയാഴ്ച തൃചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടിയത്. നാശങ്ങളുടെ കണക്കടങ്ങുന്ന റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റ മതിൽ എന്നിവയാണ് ആന നശിപ്പിച്ചത്. വീടുകളിലെ മതിലുകളും വാഹനങ്ങളും ആന തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. അന്ന് ആനയുടെ മുഖത്തും തുമ്പിക്കൈക്കും പരിക്കുകൾ പറ്റിയിരുന്നു.

video
play-sharp-fill