വിദ്യാർത്ഥിനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശം, കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ കേസ്; ചാറ്റ് പുറത്ത്
തേഞ്ഞിപ്പലം: വിദ്യാർത്ഥിനിക്ക് അശ്ലീഷ സന്ദേശം അയച്ച അധ്യാപകനെതിരേ പോലീസ് കേസ്. കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. ഹാരിസ് കോടമ്പുഴയ്‌ക്കെതിരേയാണ് ഗവേഷണ വിദ്യാർത്ഥിനി പാരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച രാത്രിേയാടെ ഇയാളെ സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസലർ ഉത്തരവിറക്കി.
കഴിഞ്ഞ 2020 ഒക്ടോബർ മുതലുള്ള കാര്യങ്ങൾ വിവരിച്ചുനൽകിയ പരാതി സർവകലാശാലാ ആഭ്യന്തരപ്രശ്‌ന പരിഹാരസമിതിയാണ് ആദ്യം പരിഗണിച്ചത്. പിന്നീട് പോലീസിനു കൈമാറുകയായിരുന്നു.
നേരിട്ടും ഫോണിലും ലൈംഗികച്ചുവയുള്ള സംസാരം നടത്തിയതായും സന്ദേശങ്ങൾ അയച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഇതു കൂടാതെ മറ്റ് എട്ട് വിദ്യാർത്ഥിനകളും ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികളെ മാനസികമായും ഇയാൾ പീഡിപ്പിക്കു എന്നാണ് പ്രധാന പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0