Spread the love

കോട്ടയം: ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം കഞ്ചാവുമായി ഒരാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പായിപ്പാട് വില്ലേജിൽ കൂടത്തേട്ട് വടക്കേപറമ്പിൽ വീട്ടിൽ അനധികൃതമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പിടിയിലായത് കൂടത്തേട്ട് വടക്കേപറമ്പിൽ തോമസ് കുര്യാക്കോസ്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലുമാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. അഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് ബി., എസ്.ഐ. അജീഷ്, എ.എസ്.ഐ. ഷീജ, ടാനിയ, മണികണ്ഠൻ, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.190 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും .

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പായിപ്പാട് മേഖലയിലെ ക്യാമ്പുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട ആറു കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു.