
തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് മുന്നേറിയ മോഹിനിയാട്ടം ഇനി ഒടിടിയിലേക്ക്. സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മെയ് 8 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീംമിഗ് ആരംഭിക്കും. തീയേറ്ററില്‍ അപ്രതീക്ഷ വിജയം നേടിയ മോഹനിയാട്ടം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിക്ക് മുകളില്‍ സിനിമ നേടിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് മോഹിനിയാട്ടം എന്ന ഈ ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150ആം ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.






