Spread the love

പ്രിയ നടൻ മോഹൻലാലിന്റെ വീട്ടിൽ നിങ്ങൾക്കും താമസിക്കാൻ അവസരം.
താരത്തിന്റെ ബംഗ്ലാവാണ് ഇപ്പോൾ തുറന്നുകൊടുക്കുന്നത്. ഇവിടെ മോഹൻലാലിനും പ്രണവിനും വിസ്മയയ്ക്കും റൂമുകളുണ്ട്. ആകെ മൂന്നു ബെഡ്റൂമുകളാണ് ഇവിടെയുള്ളത്.

video
play-sharp-fill

വില്ലയിലെ ലിവിംഗ് റൂമിൽ മോഹൻലാലിന്റെ തന്നെ കാരിക്കേച്ചറുകൾ ഉണ്ട്. ഇവിടെത്തെ മിനി ബാറിന് ഗൺ ഹൗസ് എന്നാണ് പേര്. വർഷങ്ങളോളം ഈ വില്ല മോഹൻലാലിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും ഒരു സ്വകാര്യ വാസസ്ഥലം മാത്രമായിരുന്നു.

ഊട്ടിയിൽ നിന്നും കേവലം 15 മിനിട്ട് ഡ്രെെവ് ചെയ്താൽ ഇവിടെയെത്താം. ഈ പ്രെെവറ്റ് വില്ലയെ ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വാടകയ്ക്ക് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘uxunlock.com’ എന്ന വെബ്സെെറ്റിലാണ് ഈ വില്ലയെക്കുറിച്ച് പറയുന്നത്. എത്ര ദിവസത്തേക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം. 37,​000 രൂപയാണ് ആ വെബ്സെെറ്റിൽ നൽകിയിട്ടുള്ള ദിവസവാടക. മറ്റ് നികുതികൾ കൂടി ചേരുന്നതോടെ വാടക തുക ഉയർന്നേക്കാം.