Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ ബോട്ടുയാത്രക്കാരന്റെ ഉടുപ്പിന്റെ കീശയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.

video
play-sharp-fill

ഉടുപ്പിന് തീ പിടിച്ചെങ്കിലും യാത്രക്കാരന്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.

കൈനകരി ചുങ്കപുരയ്ക്കല്‍ രവീന്ദ്രന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആലപ്പുഴ ബോട്ടുജെട്ടിയിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈനകരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടിലെത്തിയ രവീന്ദ്രന്‍ ജെട്ടിയില്‍ ഇറങ്ങി നടക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഉടുപ്പിനും ബനിയനും ചെറുതായി തീപിടിച്ചെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.